ഉപതിരഞ്ഞെടുപ്പിലും 'ഇന്ത്യ' മുന്നണിക്ക് മുന്നേറ്റം; ബിജെപിക്ക് വെറും രണ്ട് സീറ്റ് !

രേണുക വേണു

ശനി, 13 ജൂലൈ 2024 (16:09 IST)
Rahul Gandhi

ഏഴ് സംസ്ഥാനങ്ങളിലായി 13 അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 13 സീറ്റില്‍ പത്തിലും ജയം 'ഇന്ത്യ' മുന്നണിക്ക്. ബിജെപിക്ക് വെറും രണ്ട് സീറ്റുകള്‍ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ 'ഇന്ത്യ' മുന്നണിക്ക് ഉപതിരഞ്ഞെടുപ്പിലും സാധിച്ചു. 
 
മധ്യപ്രദേശിലെ അമര്‍വാര, ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. ബിഹാറിലെ റുപാലി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. 
 
പശ്ചിമ ബംഗാളില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഒരിടത്ത് തൃണമൂല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ജയം. തമിഴ്‌നാട്ടിലെ ഒരു സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. പഞ്ചാബിലെ ഒരു സീറ്റില്‍ ആം ആദ്മിക്കാണ് ജയം. 
 
ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റില്‍ ബിജെപി ജയം നേടിയപ്പോള്‍ മറ്റു രണ്ട് സീറ്റുകളിലും കോണ്‍ഗ്രസിനാണ് ജയം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍