കനത്തമഴയില്‍ ചൈനയിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു

ശ്രീനു എസ്
ബുധന്‍, 21 ജൂലൈ 2021 (17:05 IST)
കനത്തമഴയില്‍ ചൈനയിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. ചൈനീസ് ജലമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 1.6 ട്രില്യണ്‍ ക്യുബിക് ഫീറ്റ് ജലം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 
 
അതേസമയം ചൈനയിലെ സെങ്‌സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കുകളുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ ട്രെയിനിന്റെ മേല്‍ ഭാഗം പൊളിച്ചുമാറ്റിയാണ് അതില്‍ കുടുങ്ങിയ മറ്റ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സബ്വെയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷിച്ചു.പ്രളയത്തെത്തുടര്‍ന്ന് ഹെനന്‍ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article