കോഴിയിറച്ചിയുടെ വില 150 പിന്നിട്ടു ! ഇങ്ങനെ പോയാല്‍ 200 വരെ എത്തിയേക്കാം

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (09:47 IST)
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ഒരു മാസം കൊണ്ട് 40 രൂപയാണ് കോഴിയിറച്ചിക്ക് വര്‍ധിച്ചത്. നിലവില്‍ കിലോയ്ക്ക് 150 രൂപ പിന്നിട്ടു. ഇന്ധന വില വര്‍ധനയുണ്ടായാല്‍ കിലോയ്ക്ക് 200 വരെ എത്തിയേക്കാം. ജനുവരി അവസാനം 125 രൂപയായിരുന്നത് ഇന്നലെ 156 ലെത്തി. വരും ദിവസങ്ങളിലും കൂടിയേക്കും. വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇറച്ചിക്കോഴികളെ കിട്ടാനില്ലാത്തതാണ്. ചൂട് കാരണം മുട്ടകള്‍ വിരിയാതായതോടെ മുന്‍പ് എത്തിയിരുന്നതിന്റെ അറുപത് ശതമാനം കോഴികള്‍ മാത്രമാണ് മാര്‍ക്കറ്റിലെത്തുന്നത്. അതോടെ കോഴിക്കുഞ്ഞിന്റെ വില 16ല്‍ നിന്ന് 37 ലേക്ക് കുതിച്ചതും വിലക്കയറ്റത്തിന് കാരണമായി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article