മധ്യവയസ്കനെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയൽക്കാരൻ അറസ്റ്റിൽ
തിങ്കള്‍, 28 ഫെബ്രുവരി 2022 (22:19 IST)
ഹരിപ്പാട്: ദിവസങ്ങൾക്ക് മുമ്പ് ഗൃഹനാഥൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു അയൽക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം താമല്ലാക്കൽ വടക്ക് പുത്തൻപുരയിൽ ഷാജി എന്ന 54 കാരനെ വീടിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇയാളുടെ അയൽക്കാരൻ താമല്ലാതാക്കൾ വടക്ക് കൊച്ചു വീട്ടിൽ രാജീവിനെ (48) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞെത്തിയ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷാജിയുടെ മൃതദേഹം 21 നു രാവിലെ വീടിനടുത്തുള്ള മതിലിനോട് ചേർന്നാണ് ഷാജിയുടെ മൃതദേഹം കാണപ്പെട്ടത്. ഈ മൃതദേഹത്തിന് മൂന്നു ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമെന്ന് കണ്ടെത്തി. വീഴ്ചയിൽ ഉണ്ടായ മുറിവാകാം എന്നും സംശയം തോന്നിയിരുന്നു.
മരണത്തിൽ സംശയം തോന്നിയ പോലീസ് രഹസ്യമായ അന്വേഷണം ആരംഭിച്ചു. ഇതിൽ പതിനെട്ടാം തീയതി രാവിലെ രാജീവിന്റെ സഹോദരിയുടെ പുരയിടത്തിൽ നിന്ന് ഷാജി കരിക്ക് പിറ്റേന്നും ഇതിൽ രാജീവുമായി തർക്കമുണ്ടായെന്നും കണ്ടെത്തി. അന്ന് വൈകിട്ട് മദ്യപിച്ചെത്തിയ ഷാജി രാജീവിന്റെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് രാത്രിയോടെ മതിലിനു മുകളിൽ കയറി ബഹളം വച്ചതോടെ അവിടെ കിടന്ന കമ്പ് എടുത്തു രാജീവ് ഷാജിയുടെ തലയ്ക്കടിച്ചു. ഇതായിരുന്നു മരണ കാരണമായത്.
താഴെ വീണു കിടന്ന ഷാജിയെ ആരും കണ്ടതുമില്ല, രാജീവ് ആരെയും അറിയിച്ചതുമില്ല. 21 നു രാവിലെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് വിവരം പുറത്തായത്. സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.