കോഴിയിറച്ചി കഴിക്കാത്തവര്‍ക്കും ആന്റിബയോട്ടിക്സ് മൂലമുള്ള ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഫാമുകളില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് ചെറിയ ഡോസിലുള്ള ആന്റിബയോട്ടിക്സ് നല്‍കുന്നതെങ്കിലും അവ കഴിക്കാത്തവരില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനം പറയുന്നത്.
കോഴികള്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്സ് കാഷ്ഠത്തിലൂടെ മണ്ണില്‍ കലരും. തുടര്‍ന്ന് അവ ഭക്ഷണ വസ്തുക്കളിലേക്ക് കലരുകയും തുടര്‍ന്ന് കോഴിയിറച്ചി കഴിക്കാത്തവരിലേക്കും ആന്റിബയോട്ടിക്സ് മൂലമുള്ള പ്രത്യാഘാതങ്ങള്‍ പകരുമെന്നുമാണ് വ്യക്തമാക്കുന്നത്. ഇങ്ങനെ കോഴിയിറച്ചി കഴിക്കാത്തവര്‍ക്കു പോലും കോഴിയിലെ ആന്റിബയോട്ടിക്സ് പ്രയോഗം ഭീഷണിയാകുമെന്നും 'സുരക്ഷിത ഭക്ഷണം-പൌരന്റെ അവകാശം എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ചൂണ്ടിക്കാട്ടി.