ബൈക്ക് യാത്രക്കാരനെ കാട്ടാന എറിഞ്ഞു കൊന്നു

Webdunia
ഞായര്‍, 17 ഏപ്രില്‍ 2016 (16:21 IST)
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ  കാട്ടാന ആക്രമിച്ച് ദൂരേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ചേരമ്പാടി സ്വദേശി നബീസയുടെ മകന്‍ ഷാഫി എന്ന 19 കാരനാണു കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

ബൈക്കിന്‍റെ പിറകിലുണ്ടായിരുന്ന സുഹൃത്ത് ഷാനു എന്ന 17 കാരനും പരിക്കേറ്റു. ഗൂഡല്ലൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണു മരിച്ച ഷാഫി.

വെള്ളിയാഴ്ച രാത്രി പത്ത് മണിയ്ക്കായിരുന്നു സംഭവം. ചേരമ്പാടി കണ്ണമ്പള്ളി ആദിവാസി കോളനിയിലേക്ക് രണ്ട് ബൈക്കുകളില്‍ സുഹൃത്തുക്കളുമൊത്ത് പോയി മടങ്ങി വരവേ ഹൈസ്കൂള്‍ ഭാഗത്തു വച്ചായിരുന്നു കാട്ടാന ആക്രമിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ ഷാഫിയേയും ഷാനുവിനേയും നാട്ടുകാര്‍ ഉടന്‍ തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് ഷാഫി മരിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം