അദാനിയുമായി നേരിട്ട് ഒരു കരാർ കൂടി ഒപ്പിട്ടു, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: ചെന്നിത്തല

Webdunia
ശനി, 3 ഏപ്രില്‍ 2021 (09:29 IST)
അദാനിയുമായി വൈദ്യുതി ബോർഡ്രിതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എംഎം മണിയുടെ വാദത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
മുഖ്യമന്ത്രി നേരിട്ടാണ് കരാർ ഉറപ്പിച്ചത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 15-02-2021-ല്‍ നടന്ന ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്ട്‌സില്‍ അജണ്ട 47-ല്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. അദാനിയിൽ നിന്നും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article