ഇരട്ടവോട്ടുകള്‍ എന്നപേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത് തെറ്റായ വിവരങ്ങളെന്ന് പരാതി. ഇരട്ട സഹോദരങ്ങളുടെ വോട്ടുകള്‍ ഇരട്ട വോട്ടായാണ് കാണിച്ചിരിക്കുന്നതെന്നാണ് പരാതി. ഫേസ്ബുക്കിലാണ് പരാതി പ്രത്യക്ഷപ്പെട്ടത്. അമല്‍ ഘോഷ് എന്ന യുവാവാണ് യുഡിഎഫും ചെന്നിത്തലയും മാപ്പുപറയണമെന്ന ആവശ്യവുമായി വന്നിരിക്കുന്നത്.
രമേശ് ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക .
വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരന്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
എന്റെ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശം
ഓപ്പറേഷന്‍ twins എന്ന പേരില്‍ ഇന്ന് രാത്രി 9 മണിക്ക് ശ്രീ രമേശ് ചെന്നിത്തല https://operationtwins.com/ എന്ന വെബ്‌സൈറ്റ് വഴി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരം പുറത്തു വിട്ടിട്ടുണ്ട് .
434000 കള്ളവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
അതില്‍ നിന്നും കോതമംഗലം നിയോജക മണ്ഡലത്തില്‍ 154 ബൂത്തിലെ ക്രമനമ്പര്‍ 34 അക്ഷയ്,35 അഭിഷേക് എന്നിങ്ങനെ എന്റെ ഇരട്ട സഹോദരങ്ങളുടെ വോട്ട് കള്ളവോട്ട് /വോട്ട് ഇരട്ടിപ്പ് ആയിട്ടാണ് https://operationtwins.com/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത് . തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ എന്റെ സഹോധരങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളില്‍ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തില്‍ ആണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും ഇത്തരത്തില്‍ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്.