പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (10:57 IST)
കൊല്ലം എ ആര്‍ ക്യാമ്പിലെ പൊലീസുകാരനെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പൊലീസ് ഓഫീസറായ ശിവരാജന്‍ എന്ന 40 കാരനാണു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ചാത്താന്നൂര്‍ ശീമാട്ടി ജംഗ്ഷനടുത്തെ തടിമില്ലിനടുത്ത് വാടക വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കരിക്കോട് സ്വദേശിയാണിയാള്‍.

ഭാര്യ ഷീജ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പാരിപ്പള്ളി ശാഖയിലെ കാഷ്യര്‍ ആണ്. ഇവര്‍ക്ക് കുട്ടികളില്ല. ചാത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.