സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു- യെച്ചൂരി

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (17:28 IST)
സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം എച്ചൂരി. രാജ്യമെങ്ങും അന്വേഷണ ഏജൻസികളെ സംസ്ഥാനസർക്കാരുകൾക്കെതിരെ ഉപയോഗിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കേരളത്തിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
 
തന്റെ മകനുമായി ബന്ധപ്പെട്ട കേസുകളില്‍ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്കുതന്നെ നടക്കുമെന്നും തന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. . കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിലെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുമെന്നും യെച്ചൂരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article