കൂടുതൽ ഇളവുകൾ ഇല്ല, അൺലോക്ക് 5 നവംബർ 30 വരെ നീട്ടി

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (17:45 IST)
രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നവംബർ 30 വരെ നീട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കി. കൂടുതൽ ഇളവുകൾ അനുവദിക്കാതെ നിലവിലെ നിയന്ത്രണങ്ങൾ നവംബർ 30 വരെ തുടരും. കഴിഞ്ഞ മാസമാണ് അൺലോക്ക് 5 മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
 
നേരത്തെ ഒക്‌ടോബർ 15 മുതൽ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളിൽ സിനിമ തിയേറ്ററുകൾ പാർക്കുകൾ എന്നിവക്ക് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ പല സംസ്ഥാനങ്ങളും അന്തിമതീരുമാനം എടുത്തിട്ടില്ല. കണ്ടൈൻമെന്റ് സോണിൽ അല്ലാത്ത തിയേറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും നിലവിൽ പ്രവർത്തനാനുമതിയുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍