ഐഒസിയിലെ ബുള്ളറ്റ് ടാങ്ക് നിര്‍മാണത്തില്‍ സിബിഐ ക്രമക്കേട് കണ്ടെത്തി

Webdunia
ശനി, 24 ജനുവരി 2015 (17:37 IST)
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ
ബുള്ളറ്റ് ടാങ്ക് നിര്‍മാണത്തില്‍ സിബിഐ ക്രമക്കേട് കണ്ടെത്തി. സംഭവത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു. പാന്റ് മാനേജര്‍മാരും കരാറുകാരും അടക്കമുളളവരെ പ്രതികളാക്കി സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തു.

ചേളാരി പ്ളാന്റ് നിര്‍മാണത്തില്‍ മാത്രം ഒരു കോടി 20 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്.സുരക്ഷാ മാദണ്ഡങ്ങള്‍ പോലും ഉറപ്പാക്കാതെയാണ് നിര്‍മാണം പ്രവര്‍ത്തനം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട് . സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്നാണ് സൂചന. 



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.