റോഡ് നിർമ്മാണം തടസ്സപ്പെടുത്തി: ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തുമ്പി എബ്രഹാം
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (13:25 IST)
അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡിന്റെ നിര്‍മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി തുറവൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് പരാതി നല്‍കിയത്.
 
സെ‌പ്തംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരമല്ലൂർ എഴുപുന്ന റോഡ് നിർമ്മാണം രാത്രി 11മണിയോടെ ഷാനിമോളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എത്തി തടസ്സപെടുത്തിയെന്നാണ് പരാതി. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article