വാഴച്ചാലില്‍ ചാര്‍പ്പ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ചാര്‍പ്പ പാലത്തിനോട് ചേര്‍ന്ന വളവില്‍ രണ്ടു മരങ്ങള്‍ക്കിടയിലൂടെ കാര്‍ അമ്പതടി താഴേക്ക് തലകീഴായി മറിയുകയായിരുന്നു. കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് സ്വദേശി താണിക്കല്‍ ആലുക്കല്‍ വീട്ടില്‍ ജോയിയുടെ മകന്‍ ജിന്റോ(23)യാണ് മരിച്ചത്.
പത്തനംതിട്ട നിരണം സ്വദേശികളായ കാണിപറമ്പില്‍ രാജേഷ്(32), പുളിക്കല്‍ സജീഷ്(32), ആലപ്പുഴ സ്വദേശികളായ ചക്കുളത്ത്കാവ് വല്യതറയില്‍ മനോജ്(36), മുട്ടാര്‍ കൊളന്‍മാലില്‍ കൊച്ചുമോന്‍(37), കണ്ണൂര്‍ ചെറുകുന്ന് കണ്ണപുരം സ്വദേശി സനാതനന്‍(39), നിലമ്പൂര്‍ സ്വദേശി രാമോത്തുപറമ്പില്‍ പ്രസാദ്(30) എന്നിവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.