ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ആളുകൾ ദുരിതത്തിൽ. വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ശക്തമാകുകയാണ്. വീടുകളിൽ സഹായം ലഭിക്കാതെ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു.കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ടുതന്നെ ഈ സാഹചര്യം നേരിടാൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കൺട്രോൾ റൂമുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.