കോന്നിയും മഞ്ചേശ്വരവും കോൺഗ്രസ് സൈഡിൽ തന്നെ? ലീഡ് കുത്തനെ ഉയർത്തി മോഹരാജും ഖമറുദ്ദീനും

ചിപ്പി പീലിപ്പോസ്
വ്യാഴം, 24 ഒക്‌ടോബര്‍ 2019 (08:41 IST)
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ റിസൾട്ട് ഇന്ന് വരും. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോന്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻ‌രാജ് 440 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 
 
കോന്നിക്ക് പുറമേ മഞ്ചേശ്വരവും കോൺഗ്രസ് സ്ഥാനാർത്ഥി തന്നെയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ കഴിഞ്ഞ തവണത്തെ പെർഫോമൻസ് തന്നെയാകും ഇത്തവണയെന്നാണ് സൂചന. 1100 വോട്ടുകൾക്ക് മുന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ. 
 
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article