എട്ട് മണിക്കാരംഭിച്ച വോട്ടെണ്ണലിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. വട്ടിയൂര്‍ക്കാവ് 12, അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 9 മണിയോടെ ആദ്യ ഫല സൂചന പുറത്തുവരും.
തെരഞ്ഞെടുപ്പില്‍ അരൂരില്‍ 80.47 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം 75.58 ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 75.88 ഉം 2016ല്‍ 76.19 ശതമാനവുമായിരുന്നു പോളിംഗ്. കോന്നിയില്‍ 70.07 ആണ് പോളിംഗ് ശതമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.24 ഉം 2016ല്‍ 73.19 ശതമാനവുമായിരുന്നു പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പേര്‍ വോട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ഉം 2016ല്‍ 69.83 ശതമാനവുമായിരുന്നു പോളിംഗ്.