സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു; വിജയപ്രതീക്ഷ പങ്കുവെച്ച് സ്ഥാനാർത്ഥികൾ; വില്ലനായി മഴ

തുമ്പി എബ്രഹാം

തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (08:09 IST)
സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണി വരെ തുടരും. മണഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കി യിരിക്കുന്നത്.
 
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂർ‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പി നോടനുബന്ധിച്ച് മണ്ഡലങ്ങളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ പൊരാട്ടമാണ് അഞ്ചിടത്തും നടക്കുന്നത്.
 
അഞ്ചുമണ്ഡലങ്ങളിലും പുതുമുഖങ്ങളെ ഇറക്കി എല്‍ഡിഎഫ് പരീക്ഷണത്തിനൊരുങ്ങുമ്പോള്‍. എന്‍എസ്എസ് പിന്തുണയോടെ പ്രതിരോധത്തിനിറങ്ങുകയാണ് യുഡിഎഫ്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കളത്തിലിറക്കി ബിജെപിയും രംഗത്തുണ്ട്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍