നവംബർ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. ഇന്ധന വിലവർദ്ധനയില്‍ പ്രതിഷേധിച്ചും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് പണിമുടക്ക്.
വാഹനനികുതി ഇളവ് അനുവദിക്കുക, വിദ്യാർത്ഥികള്‍ക്ക് മിനിമം ചാര്‍ജ് 5 രൂപയാക്കുക, ഡീസല്‍ വിലയില്‍ ബസുകള്‍ക്ക് ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചിട്ടുണ്ട്. അതേസമയം, നവംബര്‍ 15 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
എട്ടിന് സെക്രട്ടറിയേറ്റിലേക്കു മാര്‍ച്ച് നടത്തുകയും അതിന്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നവംബര്‍ 17 ന് ചേരുന്ന സംസ്ഥാന സമിതി യോഗം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എം ബി സത്യന്‍, ജനറൽ സെക്രട്ടറി ലോറന്‍സ് ബാബു എന്നിവര്‍ പറഞ്ഞു.