എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജനുവരി 2022 (07:38 IST)
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം സംക്രാന്തി സ്വദേശിയായ അഫസലാണ് അറസ്റ്റിലായത്. വിവാഹിതനായ കാര്യം മറച്ചുവച്ച് ബസിലെ സ്ഥിരം യാത്രികയായ 13കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പാല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബസിനുള്ളില്‍ നിന്ന് അഫ്‌സലിനെയും പെണ്‍കുട്ടിയേയും കണ്ടെത്തുകയായിരുന്നു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article