മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ജനുവരി 2022 (21:51 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യൂക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കുന്നത്. ഇതിനായി സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. പെന്നിക്യുക്കിന്റെ ജന്മദിനത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. 
 
1895ലാണ് ഇടിക്കിയില്‍ മുല്ലപ്പെരിയാര്‍ ഡാം സ്ഥാപിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡാമാണ് മുല്ലപ്പെരിയാര്‍ ഡാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍