നിയമസഭാ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (12:48 IST)
നിയമസഭാ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 29 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പൂര്‍ണ്ണമായി പാസാക്കുകയാണു ലക്‍ഷ്യം. നിയമസഭാ സ്പീക്കര്‍ വെളിപ്പെടുത്തിയതാണിക്കാര്യം. 
 
നിയമ നിര്‍മ്മാണ പ്രക്രിയകള്‍ സുതാര്യമാക്കുമെന്നും സ്പെക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നിയമസഭാ സമിതികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഈ സമ്മേളനം തൊട്ട് സഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷം ഒന്നോ രണ്ടോ ദിവസം ഇതിനായി നീക്കി വയ്ക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. 
 
നിയമസഭാ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്അടലാസ് രഹിതമാക്കാന്‍ ആലോചിക്കുന്നതായും ചോദ്യങ്ങള്‍ നിലവില്‍ പത്തില്‍ താഴെ സാമാജികരെ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുവാനുള്ള സംവിധാനം ഉപയോഗിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
Next Article