അഞ്ചംഗ അക്രമിസംഘം 65 കാരനെ കൊലപ്പെടുത്തി

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (12:45 IST)
മാരകായുധങ്ങളോടെ അഞ്ചംഗ സംഘം ആക്രമിച്ചതിന്‍റെ ഫലമായി 65 കാരന്‍ മരിച്ചു. കളിയിക്കാവിള പരമന്‍വിള ഇടക്കുളത്ത് വീട്ടില്‍ സുന്ദര്‍ രാജ് എന്ന 65 കാരനാണു കൊല്ലപ്പെട്ടത്. വീട്ടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഇയാളെ മാരകായുധങ്ങളുമായാണു കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ ആക്രമിച്ചത്. 
 
ഗുരുതരമായി പരിക്കേറ്റ സുന്ദര്‍ രാജിനെ കുഴിത്തുറ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
Next Article