കോട്ടയം: അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സ്‌കൂൾ ഹെഡ്മാസ്റ്ററും എ ഇ.ഒ യും സസ്‌പെൻഷനിൽ. സർവീസ് ക്രമപ്പെടുത്താനായാണ് അധ്യാപികയിൽ നിന്ന് പതിനായിരം രൂപ എ ഇ.ഒ ആവശ്യപ്പെട്ടത്. ഹെഡ്‌മാസ്റ്ററാണ് ഇടനിലക്കാരനായി നിന്നത്.
കോട്ടയം ചാലുകുന്നു സി.എൻ.ഐ എൽ.പി.സ്‌കൂൾ ഹെഡ് മാസ്റ്റർ വാകത്താനം സാലുന്നാക്കൽ തൂളിമണ്ണിൽ വീട്ടിൽ സാം ജോൺ ടി.തോമസിനെയാണ് (52) കോട്ടയം വിജിലൻസ് എസ് .പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് എഇ.ഒ യെയും സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.