കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

ഞായര്‍, 20 നവം‌ബര്‍ 2022 (18:18 IST)
പഞ്ചായത്തിലെ കരാറുകാരന് ബില്‍ മാറി നല്‍കിയ ചെക്കില്‍ മനഃപൂര്‍വം പിഴവ് വരുത്തിയതിനു ശേഷം അത് മാറ്റി നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിലായി. കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറിനെയാണ് കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയത്.
 
പഞ്ചായത്തിലെ അഞ്ചു ജലനിധി പദ്ധതികളുടെ കരാറുകാരനായ കോട്ടയം സ്വദേശി പീറ്റര്‍ സിറിയക്കിനോട്  കരാര്‍ തുകയുടെ ചെക്ക് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കിയില്ല. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ ചെക്കില്‍ മനഃപൂര്‍വം തെറ്റ് വരുത്തിയിരുന്നു.
 
മാറ്റി നല്‍കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ 5000 രൂപാ കൈക്കൂലി വേണമെന്ന് പറഞ്ഞു. തുടര്‍ന്നാണ് കരാറുകാരന്‍ വിജിലന്‍സിനെ അറിയിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് കൈക്കൂലി നല്‍കിയത്. കൈക്കൂലി കൈമാറിയതും വിജിലന്‍സ് സംഘമെത്തി കൈയോടെ പിടികൂടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍