കുളിമുറി ദൃശ്യം പകര്‍ത്തിയ വിരുതന്‍ പിടിയിലായി

ഞായര്‍, 20 നവം‌ബര്‍ 2022 (18:14 IST)
നിര്‍മ്മാണ പ്രവര്‍ത്തിക്കു എത്തി വീട്ടില്‍ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ പന്മന വടക്കുംതല കുറ്റിവട്ടം ഉദിരാങ്കാവില്‍ രാജീവ് എന്ന 32 കാരനാണ് അറസ്റ്റിലായത്.
 
ഇയാള്‍ ഓട നിര്‍മ്മാണത്തിന് എത്തിയതായിരുന്നു. എന്നാല്‍ തിരികെ പോകുന്നതിനിടെ കുളിമുറിയില്‍ വെളിച്ചം കണ്ടതോടെ മൊബൈല്‍ ഫോണില്‍ കുളിദൃശ്യം പകര്‍ത്തി. ഇത് ശ്രദ്ധയില്‍ പെട്ട ഉടന്‍ കുളിക്കുകയായിരുന്ന സ്ത്രീ ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
 
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍