മദ്യപിച്ചോ എന്ന് അറിയാൻ ഇനി ഊതിച്ച് കേസെടുക്കേണ്ട, നില‌നിൽക്കില്ലെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 23 ജൂലൈ 2019 (18:36 IST)
മദ്യപിച്ച് വാഹനമോടിച്ചത് തെളിയിക്കാൻ ഊതിച്ച് മാത്രം കേസെടുത്താൽ നിലനിൽക്കില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മധ്യപിച്ചു എന്നാരോപിച്ച് തലവൂർ സ്വദേശികളായ ഒരു കൂട്ടം യുവാക്കൾക്കെതിരെ കുന്നിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഊതിച്ചതുകൊണ്ട് മാത്രം കേസെടുക്കാനാകില്ല. ശാസ്ത്രീയമായ രീതിയിൽ രക്ത പരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ രക്തത്തിൽ ഉണ്ടെങ്കിൽ മാത്രമേ കേസ് രജിസറ്റ് ചെയ്യാവു എന്ന 2018ലെ വിധി കോടതി ഓർമ്മിപ്പിച്ചു. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട് അൽക്കോമീറ്റർ എന്ന ഉപകരണത്തിന് അത് കണ്ടെത്താൻ സാധിക്കില്ല. രക്തപരിശോധനയിൽ മാത്രമേ ഇത് വ്യക്തമാകൂ.  
 
2018ൽ വൈക്യം സ്വദേശിയുടെ കേസിലാണ് ഇത്തരം ഒരു വിധി ഉണ്ടായത്. ഊതിച്ചു മദ്യത്തിന്റെ ഗന്ധം അടിസ്ഥാനപ്പെടുത്തി കേസെടുത്താൽ നിലനിൽക്കില്ല എന്നും രക്തം പരിശോധിച്ചാൽ മാത്രമേ കേസ് നിയമപരമായി നിലനിൽക്കുകയൊള്ളു എന്നും കോടതി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article