ശിവരഞ്ജിത് ഉത്തരക്കടലാസിൽ എഴുതിയത് പ്രണയലേഖനവും സിനിമാപ്പാട്ടും!

ചൊവ്വ, 23 ജൂലൈ 2019 (17:07 IST)
യൂണിവേഴ്സിറ്റിലെ എസ് എഫ് ഐ പ്രവർത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിതിനെതിരെയുള്ള ഉത്തരക്കടലാസ് കടത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വ്യക്തത. പരീക്ഷാഹാളിലിരുന്ന് ശിവരഞ്ജിത് ഉത്തരക്കടലാസിൽ എഴുതിയിരുന്നത് പ്രണയ ലേഖനവും സിനിമാപ്പാട്ടും. ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്ത ഉത്തരക്കടലാസിലാണ് പ്രണയലേഖനവും ഇംഗ്ലീഷിൽ സിനിമാഗാനവും എഴുതിയിരിക്കുന്നത്. 
 
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കിട്ടിയ ഉത്തരക്കടലാസില്‍ ഒരു കെട്ട് മറ്റൊരു എസ്.എഫ്‌.ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാന്‍ നല്‍കിയതാണെന്ന് കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ പ്രണവിന് പി.എസ്‌.സി പരീക്ഷയില്‍ രണ്ടാം റാങ്ക് കിട്ടിയതും വിവാദത്തിലാണ്. 
 
പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഹാളിലിരിക്കെ ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി വെയ്ക്കാൻ വേണ്ടി സിനിമാഗാനം എഴുതിയതാകാമെന്ന് കരുതുന്നു. പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് കോളജിലെ ജീവനക്കാരുടെ സഹായത്തോടെ തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍