ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ഏപ്രില്‍ 2024 (16:18 IST)
vijender
ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം. ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍.  ഇദ്ദേഹം കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
 
രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കുചേര്‍ന്നിരുന്നു. 2008 ബീജിങ് ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു വിജേന്ദര്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article