കുപ്പിവെള്ളം ഇനി ആവശ്യസാധനങ്ങളുടെ പട്ടികയിൽ; വില നിയത്രണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കുമെന്ന് ഭക്ഷ്യ മന്ത്രി

Webdunia
വ്യാഴം, 10 മെയ് 2018 (14:37 IST)
തിരുവന്തപുരം: സസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ തീരുമാനം. ഇതിനായി കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഓർഡിനൻസ് കൊണ്ടുവരുമെന്ന്‌ ഭക്ഷ്യമന്ത്രി അറിയിച്ചു.
 
നേരത്തെ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറക്കാൻ തീരുമാനമായിരുന്നു. ഇതിനായി കമ്പനികളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാർ കുപ്പി വെള്ളത്തിന്റെ വില ലിറ്ററിന് ഇരുപതു രൂപയിൽ നിന്നും 12 രൂ‍പയാക്കി കുറച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. 
 
എന്നാൽ പിന്നീട് വില കുറച്ചതുമായി ബന്ധപ്പെട്ട് പ്രതിശേധങ്ങൾ ഉയരുകയായിരുന്നു. ഇതിനെ തുടർന്ന് ഭക്ഷ്യ മന്ത്രി വിളിച്ചുചേർത്ത കുപ്പിവെള്ള നിർമ്മാതാക്കളുടെ യോഗത്തിൽ കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഓർഡിനൻസ് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article