മട്ടന്നൂര്‍ ശിവപുരത്ത് സിപിഎം ഓഫിസിനും, വീടുകള്‍ക്കു നേരെ ബോംബേറും ആക്രമണവും. പയ്യന്നൂര്‍ നഗരസഭ, കാങ്കോല്‍ അലപ്പടമ്പ, രാമന്തളി പഞ്ചായത്തുകളിലായി ഇന്നലെ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് ആക്രമ പരമ്പരകള്‍ നടന്നത്. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്കു പരുക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പയ്യന്നൂര്‍ മേഖലയില്‍ ഏഴു ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും വീടിനുനേരെയും ബോംബേറ് നടന്നു. ബിജെപി പ്രവര്‍ത്തകരുടെ രണ്ടു ബൈക്കുകളും ഒരു കാറും ആക്രമികള്‍ അഗ്നിക്ക് ഇരയാക്കി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ഡിഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പൊലീസ് സന്നാഹം ക്യാമ്പുചെയ്യുകയാണ്.