കൊച്ചി നഗരമധ്യത്തിലെ ഓടയിൽ സ്ത്രീയുടെ മൃതദേഹം

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (15:13 IST)
കൊച്ചി: നഗരത്തിലെ ഓടയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴഴ്ച രാവിലയോടെ ബാനാർജി റോഡിൽ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്തുള്ള ഓടയിൽ നിന്നുമാണ് ആലപ്പുഴ സ്വദേശി 44 കാരിയായ ശൈലജയുടെ മൃതദേഹം കണ്ടെത്തിയത്. 
 
സംഭവത്തിൽ സ്ത്രിയുടെ കൂടെയുണ്ടായിരുന്ന ആളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങളായി കൊച്ചി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവർ എന്ന് പൊലീ‍സ് വ്യക്തമാക്കി. കൊച്ചി സെൻ‌ട്രൽ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി മാറ്റിയിരിക്കുകയാണ്.  
 
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകർന്ന് കിടക്കുകയാണ്. സ്ലാബ് തകർന്ന് ഓടയിൽ കാലു വഴുതി വീണതാണെന്നാണ് സ്ത്രീക്കൊപ്പമുണ്ടായിരുന്ന ആൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article