കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരനത്തിനായി നേവി, ആർമി, ദുരന്ത നിവാരണ അതോറിറ്റി തീരദേശ സേന എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും. മുഖ്യമന്തി പറഞ്ഞു.
ഡാമുകൾ തുറക്കുന്നിടത്തേക്ക് ആളുകൾ പോവുകയാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട് ആളുകൾ ഇതിൽ നിന്നും പിന്മാറണം. നിലവിൽ പലയിടങ്ങളിലും വിനോദ സഞ്ചാരികൾ ഉണ്ട്. അപകട സാധ്യതയുള്ള ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ പോകരുതെന്നും കർക്കിടക വാവു ബലി ചടങ്ങുകൾ നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കനമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കേന്ദ്ര സംഘത്തൊട് കര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് നിലവിലുള്ള ആശങ്കകളും വ്യക്തമാക്കി. അനുഭാവപൂർവം റിപ്പോർട്ട് സമർപ്പിക്കാം എന്നാണ് സംഘം സർക്കാരിന് ഉറപ്പ് നൽകിയിരിക്കുന്നത്. മുൻപൊന്നു വേരിടാത്ത വിധത്തിലുള്ള വലിയ ദുരന്തമാണ് ഇപ്പോൾ നേരിടുന്നതെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സുമനസുകൾ സംഭാവന ചെയ്യനമെന്നും മുഖ്യമന്ത്രി പറഞ്ഞു.