വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞ് കണ്ട സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ബുധന്‍, 8 ഓഗസ്റ്റ് 2018 (19:09 IST)
ലക്നോ: ഉത്തര്‍പ്രദേശിലെ സ്കൂളിൽ പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഒളിച്ചു​നിന്ന് കണ്ട സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ഹാഥരസ ജില്ലയിൽ ഹസായനിലാണ് സംഭവം ഉണ്ടായത്. 
 
കുട്ടികൾക്ക് സൌചന്യമായി നൽകിയ യൂണിഫോം മാറുന്നതിനിടയിൽ അധ്യാപകൻ ജനാലയിലൂടെ ഒളിച്ച് കാണുകയായിരുന്നു എന്നാണ് പരാതി. വിവരം പുറത്തറിഞ്ഞതോടെ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തുകയും ആരോപണ വിധേയനായ അധ്യാപകനെ മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷനം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍