ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയിട്ടു പോലും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോർ കമ്മിറ്റിയില്‍ അമിത് ഷാ ചോദിച്ചെങ്കിലും ഒരു നേതാവും അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യം മിണ്ടിയില്ല.
കേരള ഘടകത്തിന്‍റെ പ്രവർത്തനം പോരെന്നു വിമർശിച്ച അമിത് ഷാ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. യോഗത്തില്‍ ബിജെപി സംസ്ഥാന നേതാക്കളോട് കയര്‍ത്ത് സംസാരിച്ച അദ്ദേഹം എന്തുകൊണ്ടാണ് പാര്‍ട്ടി ഇത്തരത്തിലൊരു പരാജയമായി മാറിയതെന്നും ചോദിച്ചു.
ബിജെപിക്കുള്ളിലെ തമ്മിലടിയാണ് സംസ്ഥന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകാന്‍ കാരണം. മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള തര്‍ക്കമാണ് തിരിച്ചടിയാകുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധര പക്ഷത്തു നിന്നും കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വരുമ്പോള്‍ കൃഷ്ണദാസ് പക്ഷത്ത് എംടി രമേശാണുള്ളത്.