ഗുജറാത്തിൽ കോൺഗ്രസ് എം എൽ എ മണിക്കൂറുകൾക്കകം ബി ജെ പി മന്ത്രിയായി

ബുധന്‍, 4 ജൂലൈ 2018 (13:53 IST)
അഹമ്മദാബാദ്: ഗുജറാത്തിലെ രാജിവച്ച കോൺഗ്രസ് എം എൽ എ മണിക്കൂറുകൾക്കകം ബി ജെ പി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറത്ത് കോൺഗ്രസിലെ മുതിർന്ന നേതാവ് കുവാർജി ബവാലിയാണ് മണിക്കുറുകൾക്കകം ബി ജെ പിയിലേക്ക് മലക്കം മറിഞ്ഞത്. 
 
സംസ്ഥാനത്തെ ഒരു മുതിർന്ന നേതവ് തന്നെ പാർട്ടിയിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്കം ബി ജെ പി മന്ത്രിയായത് കോൺഗ്രസ് നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. കുവാർജി ബവാല അഞ്ച് തവണ കോൺഗ്രസിൽ നിന്നും എം എൽ എ ആവുകയും ഒരു തവണ എം പി ആവുകയും ചെയ്തിട്ടുണ്ട്. 
 
കോൺഗ്രസിൽ തനിക്ക് ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നില്ല എന്ന കരണത്താൽ സംസ്ഥാന നേതൃത്വവുമായി അകൽചയിലായിരുന്നു ബലാലി ഇതിനിടെയാണ് രാജിയും ബി ജെ പി മന്ത്രിയായുമുള്ള സത്യപ്രതിജ്ഞയും ഉണ്ടായത്. ബവാലിയുടെ നടപടി നിർഭാഗ്യകരമാണെന്ന് ഗുജറാത്ത് പി സി സി അധ്യക്ഷൻ അമിത് ചവ്ദ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍