വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന കനത്ത പരാജയം മുന്നിൽകണ്ടാണു സിപിഎം സംസ്ഥാനമെങ്ങും അക്രമം അഴിച്ചുവിടുന്നതെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നുണ്ടാകുന്ന വോട്ട് ചോർച്ച ബിജെപിയിലെത്താതെ കോൺഗ്രസിലേക്കു വഴിതിരിച്ചു വിടാനാണ് ഇരുമുന്നണികളുടെയും ശ്രമമെന്നും കൃഷ്ണദാസ് ആരോപിച്ചു.
സിപിഎമ്മിൽ നിന്ന് അണികൾ വ്യാപകമായി കൊഴിഞ്ഞു പോകുന്നതാണ് ഏകപക്ഷീയമായ ഈ അക്രമങ്ങൾക്കു കാരണം. പാർലമെന്റിലുണ്ടായ സിപിഎം–കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലും തുടരുന്നുണ്ട്. അതുകൊണ്ടാണ് വ്യാപകമായ അക്രമസംഭവങ്ങളുണ്ടായിട്ടും പൊലീസും അധികാരികളും നിഷ്ക്രിയരായി നിൽക്കുന്നത്. സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങൾ ബിജെപി ദേശീയ നേതാക്കളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.