ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്, കുഴൽപണ കേസ് ചർച്ചയാകും, സുരേന്ദ്രൻ പുറത്തേക്കോ?

Webdunia
ഞായര്‍, 6 ജൂണ്‍ 2021 (09:09 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്. കൊടകര കുഴ‌ൽപണകേസും തുടർന്നുണ്ടായ വിവാദങ്ങളും യോഗത്തിൽ പ്രധാനചർച്ചയാകും. ഇന്ന് വൈകീട്ട് 3 മണീക്ക് കൊച്ചിയിലാണ് യോഗം.
 
നിയമസഭാ തിരെഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപണകേസ്, തിരെഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ പാർട്ടിക്കുള്ളിൽ തന്നെയുണ്ടായ അതൃപ്‌തി എന്നിവയാകും യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. കൊടകര കുഴൽപണകേസിൽ പാർട്ടിയുടെ നിലപാട് എന്തായിരിക്കണമെന്നും യോഗം തീരുമാനിക്കും.
 
അതേസമയം പാർട്ടിക്കുള്ളിൽ സംസ്ഥാന അധ്യക്ഷൻ എ സുരേന്ദ്രനെതിരെയുള്ള വികാരം ശക്തമാണ്. കെ സുരേന്ദ്രൻ രാജിവെയ്‌ക്കുന്നത് കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ നിന്നും പാർട്ടിയുടെ പ്രതിഛായ തിരിച്ചുപിടിക്കാൻ സുരേന്ദ്രന്റെ രാജിക്ക് കഴിയുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article