കേരളത്തിന് വാഗ്ദാനം ചെയ്‌ത വിദേശ ധനസഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സി പി ഐ നേതാവ് ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് രാജ്യസഭാ എം പി കൂടിയായ ബിനോയ് വിശ്വം ഹര്‍ജിയില്‍ ആരോപിച്ചു.
പ്രളയത്തെത്തുടര്‍ന്ന് കേരളത്തിനുണ്ടായ മൊത്തം നാശനഷ്‌ടം കണക്കാക്കിയതിന് ശേഷം മാത്രമേ ധനസഹായം വേണോ വേണ്ടയോ എന്ന് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ. നിലവില്‍ നാശനഷ്‌ടത്തെക്കുറിച്ചുള്ള ശരിയായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
ഒരു ദുരന്തമുണ്ടയാല്‍ അതിലെ നാശനഷ്‌ടങ്ങളുടെ കണക്ക് കൃത്യമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്നുണ്ട്. അത് ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദേശ സഹായംക് വേണ്ടെന്ന് വെച്ചത് നിയമവിരുദ്ധമാണെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ പറയുന്നു.