കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (17:50 IST)
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിലുള്ള ബിനീഷ് കോറ്റിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ല എന്ന വാദം തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്. ബിനീഷ് കോടിയേരിക്ക് ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാം.
 
നിലവിൽ ഈ മാസം 23 വരെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ബിനീഷ്. നവംബർ 11 മുത‌ൽ ബിനീഷ് ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഇ‌ഡിയുടെ അറസ്റ്റ് നിയമപ്രകാരമല്ലെന്ന് ചൂണ്ടികാട്ടി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article