ശബരിമലയിലേക്ക് യാത്ര തിരിച്ച ബിന്ദു അമ്മിണിക്കെതിരെ പ്രതിഷേധം; മുളക് പൊടിയെറിഞ്ഞെന്ന് പരാതി

തുമ്പി ഏബ്രഹാം
ചൊവ്വ, 26 നവം‌ബര്‍ 2019 (08:40 IST)
ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ച ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ബിന്ദു അമ്മിണിക്കെതിരെ മുളക് പൊടിയെറിഞ്ഞെന്ന് ബിന്ദു പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലായിരുന്നു സംഭവം. അയ്യപ്പ കര്‍മ്മസമിതിയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
 
എന്നാല്‍ ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. പൊലീസ് ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് നീക്കാനുള്ള ശ്രമത്തിലാണ്. തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസില്‍ എത്തിയതായാണ് വിവരം. കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി ശബരിമല ദര്‍ശനം നടത്തിയിരുന്നു.
 
ഇന്ന് നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അഞ്ചംഗ സംഘമാണ് ഇവരുടെ ഒപ്പമുള്ളത്

അനുബന്ധ വാര്‍ത്തകള്‍

Next Article