50ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

തുമ്പി ഏബ്രഹാം

ബുധന്‍, 20 നവം‌ബര്‍ 2019 (11:55 IST)
ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. പ്രത്യേക നിയമനിര്‍മ്മാണം നടത്താത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
 
തുടര്‍ന്ന് സര്‍ക്കാര്‍ കരട് ബില്‍ കോടതിയില്‍ സമര്‍പ്പിച്ചു. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീനിയമനം സാധ്യമാകുമോ എന്നും കോടതി ചോദിച്ചു.
 
യുവതീ പ്രവേശം അനുവദിക്കുന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് എ.ജി.യുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍