എറണാകുളം: ബൈക്കിൻ്റെ ഒറിജിനാലിറ്റിക്ക് അനധികൃമായി രൂപമാറ്റം വരുത്തി ബൈക്ക് അഭ്യാസം നടത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിൻ്റെ ലൈസൻസും വാഹന രജിസ്ട്രേഷൻ നമ്പരും മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൊച്ചി നഗരവീഥിയിൽ തീ തുപ്പുന്ന സംവിധാനങ്ങൾ ഒരുക്കിയ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്.