കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി 26കാരി പിടിയില്‍; പിടികൂടിയത് രഹസ്യ വിവരത്തെ തുടര്‍ന്ന്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജൂണ്‍ 2024 (11:21 IST)
mdma
കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി 26കാരി പിടിയില്‍. ബംഗലൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ എന്ന 26കാരിയെയാണ് പിടികൂടിയത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടിയത് രഹസ്യ വിവരത്തെ തുടര്‍ന്നാണ്.
 
ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. വിപണയില്‍ ഇതിന് 50 ലക്ഷത്തിലേറെ രൂപ വിലവരും. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചു പോവുകയാണ് പതിവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍