പ്രസിദ്ധും ശാർദൂലും ചെണ്ടകളായി, 300 കടന്നും കുതിച്ച് ദക്ഷിണാഫ്രിക്കൻ സ്കോർ

വ്യാഴം, 28 ഡിസം‌ബര്‍ 2023 (14:48 IST)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ദക്ഷിണാഫ്രിക്ക. മൂന്നാം ദിവസം 66 ഓവറില്‍ 256 റണ്‍സിന് 5 വിക്കറ്റെന്ന നിലയില്‍ കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 84 ഓവറില്‍ 323 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയിലാണ്. ബൗളിംഗില്‍ ബുമ്രയും മുഹമ്മദ് സിറാജും നല്‍കുന്ന സമ്മര്‍ദ്ദം പ്രസിദ്ധ് കൃഷ്ണയും ശാര്‍ദൂല്‍ താക്കൂറും റിലീസ് ചെയ്യുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.
 
20 ഓവര്‍ പന്തെറിഞ്ഞ ബുമ്ര 57 റണ്‍സിന് 2 വിക്കറ്റും 20 ഓവര്‍ പന്തെറിഞ്ഞ സിറാജ് 77 റണ്‍സിന് 2 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 2.85, 3.85 എന്നിങ്ങനെയാണ് താരങ്ങളുടെ ഇക്കോണമി റേറ്റ്. എന്നാല്‍ രണ്ടുപ്രധാന ബൗളര്‍മാര്‍ക്ക് പിന്നാലെ പന്തെറിയാനെത്തുന്ന ശാര്‍ദ്ദൂലിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നേരെ കടന്നാക്രമണമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. 14 ഓവര്‍ പന്തെറിഞ്ഞ ശാര്‍ദൂല്‍ താക്കൂര്‍ 71 റണ്‍സും 18 ഓവര്‍ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 85 റണ്‍സുമാണ് വിട്ടുകൊടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍