ഡല്‍ഹിയില്‍ ആദ്യമായി കൊവിഡിന്റെ ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 28 ഡിസം‌ബര്‍ 2023 (09:23 IST)
ഡല്‍ഹിയില്‍ ആദ്യമായി കൊവിഡിന്റെ ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്. ജീനോം സീക്വന്‍സിനായി മൂന്ന് സാംപിളുകളാണ് അയച്ചത്. ഇതില്‍ ഒന്നിലാണ് ഒമിക്രോം വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയില്‍ വ്യാപിക്കുന്ന ജെഎന്‍.1 ഒമിക്രോണിന്റെ ചെറിയ അണുബാധയാണെന്നും ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 
 
ബുധനാഴ്ച പുതിയ വകഭേദത്തിന്റെ ഒന്‍പതുകേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കേസുകളുടെ എണ്ണം 35 ആയി. കഴിഞ്ഞ ദിവസം രോഗബാധിതനായിരുന്ന 28കാരന്‍ മരണപ്പെട്ടിരുന്നു. ഇയാള്‍ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍