രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്; മൂന്ന് മരണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 ഡിസം‌ബര്‍ 2023 (16:32 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്. കൂടാതെ മൂന്ന് മരണവും രോഗം മൂലം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂലം കര്‍ണാടകയില്‍ രണ്ടും ഗുജറാത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
രാജ്യത്ത് 4.4 കോടിയിലധികം പേര്‍ക്ക് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മൂലമുള്ള മരണം 5.3 ലക്ഷം കടന്നു. 2020മുതലുള്ള കണക്കാണിത്. മരണനിരക്ക് 1.19 ശതമാനമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍