പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ അപകടത്തിൽ പെട്ട് പ്രതിശ്രുത വരൻ മരിച്ചു

Webdunia
ഞായര്‍, 26 നവം‌ബര്‍ 2023 (14:20 IST)
തിരുവനന്തപുരം: ജോലി സ്ഥലത്തെ സുഹൃത്ത് പുതിയതായി വാങ്ങിയ ബൈക്ക് ഓടിച്ചപ്പോൾ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം അകരത്തിൻവിള ശിവൻകോവിൽ റോഡ് വിജയ ഭവനിൽ വിജയകുമാർ എന്ന 36 കാരണാണ് മധുരയിലെ അപകടത്തിൽ മരിച്ചത്.
 
അടുത്ത മാസം ഇയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് സംഭവം. മധുരയിലെ പൊന്മേനി ജംഗ്‌ഷന്‌ സമീപമാണ് അപകടമുണ്ടായത്. ബൈക്ക് ഓടിക്കുന്നതിനിടെ വഴിയിൽ സ്ഥാപിച്ചിരുന്ന ഷാമിയാനയുടെ തൂണിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
 
പരേതനായ സെൽവരാജ് - ഓമന ദമ്പതികളുടെ മകനായ വിജയ കുമാർ മധുരയിൽ ഓൺലൈൻ സ്‌പോർട്ട് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article