ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ ശേഷം
സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ ദൃശ്യം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വീഡിയോ ദൃശ്യം വ്യാമാണെങ്കില് കുമ്മനത്തിനെതിരെ കേസ് എടുക്കും. പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന് അറിയില്ല. വിഷയത്തില്‍ തെറ്റായ പ്രചരണങ്ങളാണ് ബിജെപി നടത്തുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ബിജു കൊല്ലപ്പെട്ട ശേഷമാണ് ഫേസ്ബുക്കുലൂടെ കുമ്മനം വീഡിയോ പുറത്തു വിട്ടത്. കൊലപാതക ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ.