ബിവറേജസ് ഔട്ട്ലറ്റുകൾ പൂട്ടാൻ തീരുമാനമില്ല, പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കോർപറേഷൻ അധികൃതർ

അഭിറാം മനോഹർ
ബുധന്‍, 11 മാര്‍ച്ച് 2020 (10:10 IST)
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ബിവറേജസ് കോർപറേഷൻ.ഇത്തരത്തിൽ യാതൊരു നിർദേശവും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും കോർപറേഷൻ വ്യക്തമാക്കി.
 
ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായുള്ള തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കൊർപറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.ഇത്തരത്തിൽ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
 
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ഒരു ഔട്‌ലെറ്റ് പൂട്ടിയിരുന്നു. ഇതല്ലാതെ കേരളത്തിൽ മറ്റൊരു ഔട്ട്ലറ്റും പൂട്ടുന്നതിനായി സർക്കാർ നിർദേശം ലഭിച്ചിട്ടില്ലെന്നും കോർപറേഷൻ വ്യക്തമാക്കി.കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും അടക്കം മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സർക്കാർ തീരുമാനമുണ്ടായിരുന്നു. ഇതിന് പുറകെയാണ് ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകൾ അടച്ചിടുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article